ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം:ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യം ഇല്ലെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നത് സര്‍ക്കാരിന്റെ സുരക്ഷയിലാണ്. ദേവസ്വം ബോര്‍ഡുമായി ആലോചിച്ചു സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയിലെ തിരുവാഭരണം അയ്യപ്പന് അവകാശപ്പെട്ടതല്ലേയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്തിനാണ് തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കുന്നതെന്നും തിരുവാഭരണം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിക്കൂടേയെന്നും കോടതി ചോദിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍