മാതാപിതാക്കളുടെ ജനനസ്ഥലം അറിയില്ല, ആദ്യം ജയിലില്‍ പോകേണ്ടിവരും

: ഗെലോട്ട് ജയ്പുര്‍: രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്പൂരില്‍ പൗരത്വ നിയമഭേദഗതിക്കും ദേശീയ ജനസംഖ്യാ രജിസ്റ്ററിനുമെതിരേ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്‍ഡിഎ സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പുനഃപരിശോധിക്കണം. ഭരണഘടനയുടെ സത്തയ്ക്ക് എതിരാണത്. വിവരങ്ങള്‍ കൊടുത്തില്ലെങ്കില്‍ ഞാനും തടങ്കല്‍ പാളയങ്ങളിലേക്കു പോകേണ്ടിവരും. എന്റെ മാതാപിതാക്കളുടെ ജന്‍മസ്ഥലം എനിക്കറിയില്ല. അതുകൊണ്ടുതന്നെ, അത്തരമൊരു സാഹചര്യമുണ്ടായാല്‍ ആദ്യം ജയിലില്‍ പോകുന്നയാള്‍ ഞാനാകും ഗെലോട്ട് പറഞ്ഞു. നിയമങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിനാകും. എന്നാല്‍ ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചായിരിക്കണം. ഡല്‍ഹിയിലെ ഷഹീന്‍ബാഗ് പോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നു. സര്‍ക്കാര്‍ ജനവികാരം മനസിലാക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍