ഏഷ്യാകപ്പ് ദുബായില്‍; ഇന്ത്യ പാക്കിസ്ഥാനോട് കളിക്കുമെന്ന് ഗാംഗുലി

കോല്‍ക്കത്ത: ഏഷ്യാ കപ്പിന് ദുബയ് വേദിയാകുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. പാക്കിസ്ഥാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന വേദി. എന്നാല്‍, വേദി മാറ്റണമെന്ന് ഇന്ത്യ
ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും കളിക്കുമെന്ന കാര്യത്തില്‍ ഉറപ്പായി. നേരത്തെ, ഏഷ്യാകപ്പിന്റെ വേദിയായി തീരുമാനിച്ചത് പാകിസ്ഥാനായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് വേദിമാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായ്ക്ക് നറുക്കു വീണത്.ദുബയ് ഏഷ്യാ കപ്പിന് വേദിയാകുമ്പോള്‍ ഇന്ത്യ പാകിസ്ഥാനോട് ഏറ്റുമുട്ടുമെന്ന് ഗാംഗുലി പറഞ്ഞു. നിഷ്പക്ഷമായ വേദിയില്‍ വെച്ച് മത്സരം നടക്കുകയാണെങ്കില്‍ പാക്കിസ്ഥാനോട് കളിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍