സിബിഐ പരമ്പരയിലെ പുതിയ സിനിമയുടെ ചിത്രീകരണം ഉടന്‍

സിനിമയിലെ സിബിഐ പരമ്പരയിലെ അഞ്ചാം സിനിമയുടെ ചിത്രീകരണം മെയ്, ജൂണ്‍ മാസത്തില്‍ ആരംഭിക്കും. മമ്മൂട്ടി നായകനാകുന്ന സിനിമയുടെ തിരക്കഥ തൊണ്ണൂറ് ശതമാനം പൂര്‍ത്തിയായെന്നും ഇനി കുറച്ച് തിരുത്തലുകള്‍ ചെയ്യണമെന്നും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. കെ. മധു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍