ജോലി സംബന്ധമായുള്ള ശകാരം ലൈംഗിക പീഡനമല്ല: ഹൈക്കോടതി

ചെന്നൈ: ജോലിയുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകയെ ശകാരിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഓഫീസുകളില്‍ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും ചെറിയ പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് നിയമം ദുരുപയോഗം ചെയ്യരുതെന്ന് കോടതി നിര്‍ദേശം നല്‍കി. ഇന്റലക്ച്വല്‍ പ്രൊപ്പര്‍ട്ടി ഒഫ് ഇന്ത്യ ഡെപ്യൂട്ടി രജിസ്റ്റാര്‍ വി. നടരാജന്‍ സഹപ്രവര്‍ത്തകയുടെ ലൈംഗിക പരാതിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ യുവതി നിയമത്തെ മറയാക്കിയതായി ബോധ്യപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. ചെയ്യേണ്ട ജോലികളില്‍ നിന്ന് വനിതാ ജീവനക്കാര്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും, ഓഫീസുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് വിവേചനം നേരിട്ടാല്‍ അതിനുള്ള പരിഹാരം ലൈംഗിക പീഡന പരാതി നല്‍കുകയല്ലെന്നും കോടതി നിര്‍ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍