യുഎസ്-അഫ്ഗാന്‍ സമാധാന കരാര്‍: ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയും

ന്യൂഡല്‍ഹി: അമേരിക്കയും അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനയായ താലിബാനും തമ്മിലുള്ള സമാധാന കാര്‍ ഒപ്പിടുന്ന ചടങ്ങില്‍ ഇന്ത്യയും പങ്കെടുക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയാണ് ഈ ചരിത്രസംഭവത്തിന് വേദിയാകുന്നത്. ഇത് ആദ്യമായാണ് ഇന്ത്യ താലിബാനുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി.കുമാരന്‍ ചടങ്ങില്‍ പങ്കെടുക്കും. ഖത്തറാണ് ഇന്ത്യയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. അഫ്ഗാനിസ്ഥാനിലെ സമാധാന അനുരഞ്ജന പ്രക്രിയയില്‍ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണ്. എന്നിരുന്നാലും, യുഎസ്താലിബാന്‍ കരാര്‍ സംബന്ധിച്ച് ഇന്ത്യയ്ക്ക് ആശങ്കയില്ലാതില്ല. ഭീകരവാദ സംഘടനയായ താലിബാനുമായി ചര്‍ച്ച നടത്തുന്നത് രാജ്യത്തിന്റെ നയത്തിന് വിരുദ്ധമാണെന്ന് ഇന്ത്യ എപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. സമാധാന കരാറിനെക്കുറിച്ച് മോദിയുമായി സംസാരിച്ചതായും കരാറില്‍ എല്ലാവരും സന്തുഷ്ടരാണെന്നും ട്രംപ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. താലിബാനുമായുള്ള കരാര്‍ സംഭവിക്കുന്നത് കാണാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് താന്‍ കരുതുന്നു. എല്ലാവരും അതില്‍ സന്തുഷ്ടരാണ് ട്രംപ് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല കാബൂളിലെത്തി അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍