സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെങ്കില്‍ അതീവ ഗുരുതരമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നെങ്കില്‍ അതീവ ഗുരുതരമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വരുന്നതിന് മുമ്പ് ചോര്‍ന്നുവെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യം കൂടി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം നടപടിയെടുക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ആംഡ് പോലീസ് ബറ്റാലിയനില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടിനെ ചോല്ലിയാണ് വിവാദം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍