രാജ്യത്ത് ഏറ്റവുമധികം കാന്‍സര്‍ രോഗികള്‍ കേരളത്തില്‍

കൊച്ചി: ഇന്ത്യയില്‍ ഏറ്റവുമധികം കാന്‍സര്‍ രോഗികളുള്ളതു കേരളത്തിലാണെന്നു വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ കാന്‍സര്‍ വിദഗ്ധര്‍. രണ്ടാം സ്ഥാനം മിസോറാമിനാണ്. കേരളത്തിലെങ്ങും ലഭ്യമായ ആധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ കാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അതേസമയം കേരളീയരുടെ വ്യായാമമില്ലാത്ത അലസമായ ജീവിതശൈലിയും ഭക്ഷണരീതികളില്‍ വന്ന മാറ്റവും കാന്‍സര്‍ രോഗികളുടെ എണ്ണം കൂടാന്‍ കാരണമായെന്നും അവര്‍ പറഞ്ഞ
ആഗോള കാന്‍സര്‍ ദിനം പ്രമാണിച്ച് വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലാണ് കാന്‍സകേരളത്തിലെ ര്‍ രോഗത്തിന്റെ തീവ്രതയെപ്പറ്റി ഡോക്ടര്‍മാര്‍ ഈ നിരീക്ഷണം നടത്തിയത്. പരിപാടിക്കെത്തിയ പലര്‍ക്കും അറിയേണ്ടിയിരുന്ന മറ്റൊരു കാര്യം എന്തുകൊണ്ടാണ് നവജാതശിശുക്കള്‍ക്കുപോലും രക്താര്‍ബുദം തുടങ്ങിയവ പിടിപെടുന്നത് എന്നായിരുന്നു. ഗര്‍ഭാവസ്ഥയില്‍ മാതാവ് കഴിക്കുന്ന ആഹാരവുമായി ഇതിനു ബന്ധമുണ്ടോയെന്നും പലരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഇത് സംഭവിക്കുന്നത് പ്രധാനമായും ജനിതകവൈകല്യങ്ങള്‍ മൂലമാകാമെന്ന് പരിപാടി മോഡറേറ്റ് ചെയ്ത പ്രശസ്ത അര്‍ബുദരോഗവിദഗ്ധന്‍ ഡോ. വി പി ഗംഗാധരനും ഡോ. അനുപമയും പറഞ്ഞു.
കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് അവരുടെ സംശയങ്ങള്‍ ചോദിക്കാന്‍ എത്തിയിരുന്നു. ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഡോ. എച്ച്. രമേഷ്, ഡോ. ജോര്‍ജ് പി ഏബ്രഹാം, ഡോ. റോയ് ജെ. മുക്കട, ഡോ. ഷോണ്‍ ടി ജോസഫ്, ഡോ. ചിത്രതാര, ഡോ. ജോസഫ് എഡിസണ്‍, ഡോ. അനുപമ, ഡോ. ഹരി മോഹന്‍, സിസ്റ്റര്‍ സൗമ്യ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍