മൊബൈല്‍ ഉപയോഗം കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു: ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: മൊബൈലിന്റെ അമിത ഉപയോഗം കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നതായി ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി.ലൂര്‍ദ് മാതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ആഭിമുഖ്യത്തില്‍ കുറ്റിച്ചല്‍ ലൂര്‍ദ് മാതാ എന്‍ജിനിയറിംഗ് കോളജില്‍ നടത്തിയ ലൂര്‍ദ് മാതാ ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.വീട്ടിലെ ഓരോ ആളും മൊബൈലുമായി ഓരോ മുറിയില്‍ പോയിരിക്കുന്നതോടെ കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതുപോലും കുറയുന്നു. പലരും കൂടുതല്‍ സമയവും സോഷ്യല്‍ മീഡിയക്കു മുന്നില്‍ ചെലവഴിക്കുന്നതായും അദ്ദേഹം പറഞ്ഞു.കത്തോലിക്കാസഭ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണെന്ന് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാനും അനേകര്‍ക്ക് ഉന്നത വിദ്യാഭ്യാസവും ജോലിയും ലഭ്യമാക്കുകയാണ് ലക്ഷ്യം. മൂല്യബോധമുള്ള കുട്ടികളെ സമൂഹത്തിനായി വളര്‍ത്തിയെടുക്കണമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.മാനേജര്‍ റവ. ഡോ. ടോമി ജോസഫ്, എക്‌സികുട്ടീവ് ഡയറക്ടര്‍ റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍, കോളജ് ബര്‍സാര്‍ ഫാ. വര്‍ഗീസ് എടച്ചേത്ര, ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാ. വര്‍ഗീസ് നന്പിമഠം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍