വാലാച്ചിറയില്‍ റെയില്‍വേ മേല്‍പാലം വരുന്നു

 കടുത്തുരുത്തി: മുട്ടുചിറ കല്ലറ റോഡില്‍ കടുത്തുരുത്തി വാലാച്ചിറയില്‍ നിലവിലുള്ള റെയില്‍വേ ഗേറ്റ് ഒഴിവാക്കി റെയില്‍വേ മേല്‍പാലം നിര്‍മിക്കാന്‍ നടപടികളായി വരുന്നതായി അധികൃതര്‍. ധനകാര്യ പൊതുമരാമത്ത് വകുപ്പുകള്‍ നിര്‍ദേശിച്ചതനുസരിച്ചു തയാറാക്കിയ പുതുക്കിയ ഡിപിആര്‍ അംഗീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മേല്‍പാലത്തിനായി 19.33 കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എയാണ് അറിയിച്ചത്. കിഫ്ബി മുഖാന്തിരം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 19.33 കോടി രൂപയുടെ റെയില്‍വേ മേല്‍പാല നിര്‍മാണ പദ്ധതി സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ ടെണ്ടര്‍ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷനെയാണ് കടുത്തുരുത്തി റെയില്‍വേ മേല്‍പാലം നിര്‍മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചുമതലപെടുത്തിയിരിക്കുന്നത്. കിറ്റ്‌കോയും ആര്‍ബിഡിസികെയും ചേര്‍ന്ന് ആദ്യം തയാറാക്കിയ പ്രോജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം 30 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാരിലേക്ക് നല്‍കിയിരുന്നത്.എന്നാല്‍ ഇതുപ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്ഥലമെടുപ്പ് കാര്യങ്ങളും നടപ്പാക്കുന്നതിന് നിരവധി പ്രായോഗിക വൈഷമ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതുക്കിയ പ്രൊപ്പോസല്‍ തയാറാക്കാന്‍ തീരുമാനിച്ചത്. പരമാവധി ചെലവ് കുറച്ചുക്കൊണ്ടും കഴിയുന്നത്ര സ്ഥലവാസികള്‍ക്കും വീടുകള്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലുമാണ് പുതിയ ഡിപിആര്‍ തയാറാക്കിയിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റുമെന്റ് ആന്‍ഡ് ഫണ്ട് ബോര്‍ഡ് പുതിയ ഡിപിആര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കടുത്തുരുത്തി റെയില്‍വേ മേല്‍പാലം നിര്‍മാണത്തിന് ഭരണാനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിനെതിരെ ശശിതരൂര്‍തിരുവനന്തപുരം: പുല്‍വാമ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം.പി. രാജ്യസുരക്ഷ ഉറപ്പ് വരുത്താനുള്ള കഴിവില്ലായ്മയ്ക്ക് ദേശസ്‌നേഹം ഒഴിവുകഴിവാക്കരുതെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.പുല്‍വാമ വാര്‍ഷികത്തില്‍ രക്തസാക്ഷികളെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്യുന്നു. അപായ സാധ്യതകളൊന്നും പരിഗണിക്കാതെ നമ്മുടെ രാജ്യസുരക്ഷയ്ക്കായി നിലകൊള്ളുന്ന ജവാന്മാര്‍ക്ക് നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍