ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി കമല്‍ഹാസന്‍

ചെന്നൈ: ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍ കമല്‍ഹാസന്‍. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തുന്ന അപകടമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമല്‍ ചിത്രമായ 'ഇന്ത്യന്‍2' ന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ചായിരുന്നു അപകടം. റിപ്പോര്‍ട്ട്. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ചിത്രീകരണത്തിനായി എത്തിച്ച കൂറ്റന്‍ ക്രെയിന്‍ മറിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരു അസിസ്റ്റന്റ് ഡയറക്ടറും രണ്ടു ലൈറ്റ് ബോയികളുമാണ് മരിച്ചത്. സംവിധായകന്‍ ഷങ്കറിനും ഗുരുതര പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കാലിനു നിരവധി ഒടിവുകളേറ്റ നിലയിലാണ് ഷങ്കറിനെ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍