അവിനാശി അപകടം; മരിച്ചവരുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുകയുടെ ആദ്യ ഗഡു നല്‍കി

തിരുവനന്തപുരം;അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുകയുടെ ആദ്യ ഗഡു നല്‍കി. രണ്ട് ലക്ഷം രൂപ വീതമാണ് നല്‍കിയത്. അപകടത്തില്‍ പെട്ട ബസ് എടപ്പാളിലെ കെ.എസ്.ആര്‍.ടി.സിയുടെ റീജ്യണല്‍ വര്‍ക്ക്‌ഷോപ്പിലെത്തിച്ചു.അവിനാശി അപകടത്തില്‍ മരിച്ചവരുടെ വീടുകളില്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളും, കെ.എസ്.ആര്‍.ടി.സി അധികൃതരുമെത്തിയാണ് 2 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. രേഖകള്‍ പരിശോധിച്ച് ബാക്കി 8 ലക്ഷം രൂപ ഉടന്‍ നല്‍കും.അപകടത്തില്‍ പെട്ട കെ.എസ്.ആര്‍.ടി.സി .യിലെ രണ്ട് ജീവനക്കാരുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം നല്‍കി. ഇരുപതു ലക്ഷം രൂപ കൂടി ഇരു കുടുംബങ്ങള്‍ക്കും നല്‍കും. അപകടത്തില്‍ പെട്ട വാഹനം ക്രയിന്‍ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് എടപ്പാളിലെ റീജണല്‍ പര്‍ക്ക്‌ഷോപ്പിലെത്തിച്ചത്. അപകടം സംബന്ധിച്ച് വിവിധ ഏജന്‍സികളുടെ അന്വേഷണം തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍