ഷെയിന്‍ നിഗം വിഷയം; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും കളമൊരുങ്ങുന്നു

 കൊച്ചി: ഷെയിന്‍ നിഗത്തിനെതിരായ മലയാള സിനിമയിലെ അപ്രഖ്യാപിത വിലക്കുകളില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും കളമൊരുങ്ങുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയുമാണ് സമവായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഒത്തുതീര്‍പ്പിന്റെ ആദ്യപടിയെന്നോണം ഷെയിന്‍ വെയില്‍ സിനിമയുടെ നിര്‍മ്മാതാവിന് കത്തയച്ചു. വെയില്‍ സിനിമയുടെ നിര്‍മ്മാതാവായ ജോബി ജോര്‍ജിനാണ് ഷെയിന്‍ കത്തയച്ചത്. തരാന്‍ ബാക്കിയുളള പ്രതിഫല തുക കൈപ്പറ്റാതെ സിനിമ പൂര്‍ത്തീകരിക്കാമെന്ന് ഷെയിന്‍ ഉറപ്പുകൊടുത്തതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നടന്‍ ഷെയിന്‍ നിഗത്തിന്റെ ഭാഗത്ത് നിന്നുള്ള ആവര്‍ത്തിച്ചുള്ള നിസ്സഹകരണത്തില്‍ മലയാള സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതായി നിര്‍മാതാക്കളുടെ സംഘടനയാണ് പ്രഖ്യാപിച്ചത്. ഷെയിന്‍ ഭാഗമായ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും ഷെയിന്‍ കാരണം സിനിമകള്‍ക്കുണ്ടായ ഏഴ് കോടി നഷ്ടം തീര്‍ത്താല്‍ മാത്രമേ തുടര്‍ന്ന് സിനിമകളില്‍ അഭിനയിപ്പിക്കുകയുള്ളുവെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കളുടെ സംഘടന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍