സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന ഭര്‍ത്താവും മകളും പരിക്കുകളോടെ രക്ഷപ്പെട്ടു

പട്ടിക്കാട്: ദേശീയ പാത പട്ടിക്കാട് സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പട്ടിക്കാടിനടുത്ത് തെക്കുംപാടം സ്വദേശി ആളൂര്‍ വിട്ടില്‍ സന്തോഷിന്റെ ഭാര്യ സീമ (40) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് സന്തോഷും മകള്‍ ഗോപിക പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 5.30ന് പട്ടിക്കാട് പെടോള്‍ പമ്പിന് മുന്‍വശം ആയിരുന്നു അപകടം.അലുവയില്‍ ശിവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ അതേ ദിശയില്‍ പാലക്കാട് ഭാഗത്തേയ്ക്ക് പോയിരുന്ന ടോറസ് ലോറി സ്‌കൂട്ടറിന്റെ പുറകില്‍ ഇടിക്കുയായിരുന്നു. വാഹനത്തില്‍ നിന്നും റോഡില്‍ വീണ സീമയുടെ ശരീരത്തില്‍ വാഹനം കയറിയാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവും മകളും മറുഭാഗത്തേയ്ക്ക് തെറിച്ചു. വീഴുകയും ആയിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍