സംയുക്ത മേനോന്‍ കന്നഡയിലേക്ക്

സംയുക്ത മേനോന്‍ കന്നഡയിലേക്ക് ചുവട് വയ്ക്കാനൊരുങ്ങുന്നു. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷിനൊപ്പമാണ് താരം കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
2008ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഗാലിപട്ടാ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. സിനിമയുടെ ആദ്യ ഭാഗത്തും ഗണേഷ് തന്നെയായിരുന്നു നായകന്‍.
യോഗരാജ് ഭട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുപമ എന്ന കോളജ് വിദ്യാര്‍ഥിനിയുടെ കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. ദിഗ്‌നാഥും അനന്ത്‌നാഗും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍