കണ്ണൂരില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഘത്തിന്റെ പ്രധാനി ഇരുപത്തിരണ്ട് വയസ്സുകാരി

കണ്ണൂര്‍: പട്ടാപ്പകല്‍ കണ്ണൂര്‍ നഗരത്തെ ഞെട്ടിച്ചു കൊണ്ട് വ്യാപാരിയെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘത്തെ പൊലീസ് നാടകീയമായി പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇരുപത്തിരണ്ട് വയസുകാരിയായ പെണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കൃത്യം ഏറ്റെടുത്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. പണം ഇടപാട് സംബന്ധിച്ച് സ്ഥലത്തെ ഒരു വ്യാപാരിയെ ആക്രമിക്കാനായി കൊട്ടേഷന്‍ സംഘം എത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തിയതോടെയാണ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടാനായത്. പൊലീസ് അതിസമര്‍ത്ഥമായി പ്രതികളെ പിടികൂടുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. എന്നാല്‍ പൊലീസ് ഓപ്പറേഷനിടെ കൊട്ടേഷന്‍ ഗ്രൂപ്പിലെ ചിലര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ സംഘത്തിന്റെ തലപ്പത്തുള്ള പെണ്‍കുട്ടിയും രക്ഷപ്പെടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍