ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: പ്രതിഷേധവുമായി ഇടത് പാര്‍ട്ടികള്‍

ന്യൂഡല്‍ഹി:യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ രാജ്യവ്യാപകമായി ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം. ട്രംപ് സ്വീകരിക്കുന്ന ഇന്ത്യാ വിരുദ്ധ നയങ്ങള്‍ക്കെതിരെയും ഏകാധിപത്യ നടപടികള്‍ക്കെതിരെയുമാണ് പ്രതിഷേധം. ഡല്‍ഹിയില്‍ ഇന്ന് മാര്‍ച്ച് നടത്തും. നമ്മുടെ വിപണി പൂര്‍ണമായി തുറന്നുകൊടുക്കാനുള്ള സമ്മര്‍ദമാണ് ട്രംപ് നടത്തുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. പകരം പൗരത്വ ഭേദഗതി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവയില്‍ അമേരിക്കയുടെ പിന്തുണ നേടാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. അമേരിക്കയില്‍ നിന്ന് സൈനികോപകരണങ്ങള്‍ വാങ്ങാന്‍ കോടിക്കണക്കിന് ഡോളറാണ് ചെലവഴിക്കാന്‍ പോകുന്നത്. ട്രംപിന് വഴങ്ങുന്നത് സമ്പദ് വ്യവസ്ഥ തകര്‍ക്കുമെന്നും യെച്ചൂരി പറഞ്ഞു. അമേരിക്ക ആധിപത്യ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് തുടരുകയാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജയും അഭിപ്രായപ്പെട്ടു. ട്രംപിന്റെ ഇന്ത്യാസന്ദര്‍ശന ദിനത്തില്‍ പ്രതിഷേധമാചരിക്കുമെന്ന് ഡി.വൈ.എഫ്.ഐയും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍