വിപ്രോയുമായി കരാര്‍ പുതുക്കിയില്ല; ആസാം പൗരത്വ രജിസ്റ്റര്‍ വിവരങ്ങള്‍ അപ്രത്യക്ഷമായി

ന്യൂഡല്‍ഹി: ആസാമിലെ അന്തിമ പൗരത്വ രജിസ്റ്റര്‍ പട്ടിക വെബ്‌സൈറ്റില്‍നിന്നും അപ്രത്യക്ഷമായി. ആസാം എന്‍ആര്‍സി വെബ്‌സൈറ്റില്‍നിന്നുമാണ് പട്ടിക അപ്രത്യക്ഷമായത്. എന്നാല്‍ ചില സാങ്കേതിക പിഴവുകള്‍ മാത്രമാണെന്നും ഉടന്‍ പരിഹരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഐടി കമ്പനിയായ വിപ്രോയുമായുള്ള കരാര്‍ പുതുക്കാത്തതാണ് പട്ടിക അപ്രത്യക്ഷമാകാന്‍ കാരണമെന്നാണ് എന്‍ആര്‍സി അധികൃതര്‍ പറയുന്നത്.
അന്തിമ പട്ടിക 2019 ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ചതിനുശേഷം ഒഴിവാക്കിയവരുടേയും ഉള്‍പ്പെടുത്തിയവരുടേയും പൂര്‍ണ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ 'ംംം.ിൃരമ മൈാ.ിശര.ശി' ല്‍ അപ് ലോഡ് ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. വിപ്രോയാണ് ഇതിന്റെ കരാര്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ അവരുമായുള്ള കരാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 വരെയായിരുന്നു. ഇത് പിന്നീട് പുതുക്കിയില്ല. ഇതോടെ ഡിസംബര്‍ 15 മുതല്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍ വിപ്രോ തടഞ്ഞു.
ജനുവരി 30 ന് നടന്ന യോഗത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഏകോപന സമിതി തീരുമാനിക്കുകയും ഫെബ്രുവരി ആദ്യ വാരം വിപ്രോയ്ക്ക് കത്തെഴുതിയതായും എന്‍ആര്‍സി സംസ്ഥാന കോഓഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ പറഞ്ഞു.
വിപ്രോ ഡാറ്റാ സജീവമാക്കിയാല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഡാറ്റാകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍