മലയാളസിനിമയിലും റെയ്ഡ് നടക്കും: സന്ദീപ് വാര്യര്‍

കൊച്ചി: 'കൃത്യമായ നികുതി അടയ്ക്കാത്ത നിരവധി ന്യൂജെന്‍ സിനിമാക്കാരുണ്ടിവിടെ. അവര്‍ക്കെതിരേ റെയ്ഡ് ഉണ്ടാകും. ഒരു സംശയവും വേണ്ട. കഴിഞ്ഞ ഒരു വര്‍ഷമായി തമി്‌ഴ് ഇന്‍ഡസ്ട്രിയില്‍ റെയ്ഡ് നടക്കുകയാണ്' ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളസിനിമാ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 'ഇന്‍കം ടാക്‌സ് ആക്ട് രാജ്യത്ത് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാള സിനിമ പ്രവര്‍ത്തകര്‍ക്കെതിരേ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നു പറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥന്‍ പേടിച്ച് കണ്ടം വഴി ഓടും' സിനിമാക്കാരെ പരിഹസിച്ച് സന്ദീപ് വാര്യര്‍ കുറിച്ചു. നികുതി അടക്കാതെ താരങ്ങള്‍ കോടിക്കണക്കിന് രൂപ ഉണ്ടാക്കുന്നു. പണ്ടത്തെപ്പോലെയല്ല, ഇതൊക്കെ കൃത്യമായി നിരീക്ഷിക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ട്. റെയ്ഡ് വരുമ്പോള്‍ പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ് എടുത്തതിന്റെ പേരിലുള്ള നടപടിയാണെന്നാണ് ഇക്കൂട്ടര്‍ പറയുകയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് വാര്യര്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍