അതിരപ്പിള്ളിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു; കൊലയാളിക്കായി തെരച്ചില്‍

തൃശൂര്‍: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപ് (39) ആണു വെട്ടേറ്റു മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം. അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപത്തുവച്ചാണു പ്രദീപിനു വെട്ടേറ്റത്. അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്ററാണു മരിച്ച പ്രദീപ്. കണ്ണന്‍കുഴി സ്വദേശിയായ ഗിരീഷാണ് പ്രദീപിനെ വെട്ടിയതെന്നാണു സൂചന. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍