പൃഥ്വിരാജ് ഇന്ത്യയിലെ തന്നെ മികച്ച സംവിധായകനാകുമെന്ന് മോഹന്‍ലാല്‍

നടനും സംവിധായകനുമായ പ്രിഥ്വിരാജിനെ പ്രശംസിച്ച് മോഹന്‍ലാല്‍.പൃഥ്വിരാജ് ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാകുമെന്നായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം. വനിതാ അവാര്‍ഡിസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൂസിഫറിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യയ്ക്കു പുറത്തുമെല്ലാം ശ്രദ്ധിക്കപ്പെടുന്ന ചിത്രമായി മാറാന്‍ ലൂസിഫറിന് കഴിഞ്ഞു. ഒരുപാട് പ്രത്യേകതകളുള്ള ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഥാപാത്രങ്ങള്‍ക്ക് അത്രത്തോളം അനുയോജ്യരായ താരങ്ങളെയാണ് പൃഥ്വിരാജ് തെരഞ്ഞെടുത്തത്. വൈകാതെ തന്നെ പൃഥ്വിരാജ് ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറുമെന്നും അത് തന്റെ ഹൃദയത്തില്‍ നിന്ന് പറയുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയെ വോറൊരു തലത്തിലേക്ക് കൊണ്ടു പോകാന്‍ ലൂസിഫറിന് സാധിച്ചുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍