രാജ്യം അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല, : പുല്‍വാമ ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍, കൊല്ലപ്പെട്ട 40 സി.ആര്‍.പി.എഫ് സൈനികര്‍ക്ക് തന്റെ ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊല്ലപ്പെട്ട സൈനികരുടെ രക്തസാക്ഷിത്വത്തെ ഒരിക്കലും മറക്കുകയില്ലെന്നും അവര്‍ക്ക് താന്‍ തന്റെ ആദരം അര്‍പ്പിക്കുകയാണെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. പുല്‍വാമയില്‍ ഫെബ്രുവരി 14ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിലാണ് വയനാട് സ്വദേശിയായ വി.വി വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ വീര ചരമമടഞ്ഞത്.'കഴിഞ്ഞ വര്‍ഷം ഉണ്ടായ അതിദാരുണമായ പുല്‍വാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ ധീര രക്തസാക്ഷികള്‍ക്ക് എന്റെ ആദരാഞ്ജലികള്‍. രാജ്യത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ജീവിതം ഉഴിഞ്ഞുവച്ച അതിവിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കുകയില്ല.' പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകരര്‍ കൂട്ടക്കൊല ചെയ്ത 40 സി. ആര്‍. പി. എഫ് ജവാന്മാരുടെ രക്തസാക്ഷിത്വ സമരണയില്‍ ഇന്ന് രാജ്യം ഭീകരവിരുദ്ധ പോരാട്ടത്തിനായി പുനരര്‍പ്പണം ചെയ്യുകയാണ്.പുല്‍വാമയിലെ ദേശീയപാത 44ല്‍ അവന്തിപോറ ടൗണിലെ ലെത്‌പോറയില്‍ വച്ചാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയുണ്ടായ ഇന്ത്യാ പാക് സംഘര്‍ഷം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍