ഹൃദയം ചിത്രീകരണം ആരംഭിച്ചു

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. 40 വര്‍ഷങ്ങള്‍ക്ക് ശേഷം മെറിലാന്‍ഡ് നിര്‍മാണ രംഗത്തേക്ക് തിരികെയെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍