ജാമിയ വിവാദം: മനീഷ് സിസോദിയയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ജാമിയ സര്‍വകലാശാല വിവാദത്തില്‍ മനീഷ് സിസോദിയയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കി ഡല്‍ഹി പോലീസ്. ജാമിയയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 15ന് സിസോദിയ ചെയ്ത ട്വീറ്റ് വിവാദത്തിലായിരുന്നു. ഈ സംഭവത്തിലാണ് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയത്. സര്‍വകലാശാലയിലുണ്ടായ പ്രതിഷേധത്തിനിടെ ബസ് കത്തിച്ചത് പോലീസാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയ ആരോപിച്ചിരുന്നു. തന്റെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ആം ആദ്മി നേതാവായ സിസോദിയ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇതാണ് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇത് നിഷേധിച്ച് പോലീസ് തന്നെ രംഗത്തെത്തിയിരുന്നു. തങ്ങള്‍ ശ്രമിച്ചത് തീ അണയ്ക്കാനാണെന്നും വീഡിയോ പൂര്‍ണമായി കണ്ടാല്‍ തെറ്റിദ്ധാരണ ഉണ്ടാവില്ലെന്നും പോലീസ് അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍