പി.എഫ് പെന്‍ഷന്‍: ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമല്ല, മുന്‍രീതി തുടരാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നതിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെന്ന നിര്‍ബന്ധിത വ്യവസ്ഥയില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്‌വാര്‍ ലോക്‌സഭയില്‍ പറഞ്ഞു.
പി.എഫുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മുന്‍കാലങ്ങളിലേത് പോലെ സമര്‍പ്പിക്കാമെന്ന് മന്ത്രി പറഞ്ഞു.കശുഅണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ പെന്‍ഷന്‍ നിഷേധിക്കുന്ന കാര്യം ചോദ്യോത്തര വേളയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ ഉന്നയിച്ചിരുന്നു.
പി.എഫ് പെന്‍ഷന്‍ തുകയില്‍ നിന്നും കമ്മ്യൂട്ട് ചെയ്ത തുക പ്രതിമാസ പെന്‍ഷനില്‍ നിന്നും ഈടാക്കിയ ശേഷവും പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിച്ചിട്ടില്ല. ഗവണ്‍മെന്റും പി.എഫ് സ്റ്റേറ്റ് ബോര്‍ഡും തീരുമാനിച്ചിട്ടും ഇക്കാര്യത്തില്‍ ചീഫ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ ഉത്തരവ് ഇറക്കിയിട്ടില്ലെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍