കുചേലനായി ജയറാം; നമോ രണ്ടാം പോസ്റ്റര്‍

ജയറാം നായകനാകുന്ന നമോ എന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു. സംസ്‌കൃത ഭാഷയിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്. കുചേലന്റെ കഥാപാത്രത്തെയാണ് സിനിമയില്‍ ജയറാം അവതരിപ്പിക്കുന്നത്. 51 മണിക്കൂര്‍ കൊണ്ട് തയാറാക്കിയ വിശ്വഗുരു, ഇരുള ഗോത്ര ഭാഷയിലുള്ള നേതാജി എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. 20 കിലോ ഭാരം കുറച്ച് തല മുണ്ഡനം ചെയ്ത് ഏറെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ ജയറാം പ്രത്യക്ഷപ്പെടുന്നത്. മമ നയാന്‍, സര്‍ക്കാര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍