ആറാം കുറ്റപത്രവും സമര്‍പ്പിച്ചു; കൂടത്തായി കേസ് ഇനി കോടതിയില്‍

വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ ആറാമത്തെയും അവസാനത്തേതുമായ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ആദ്യത്തെ കൊലപാതകമായ പൊന്നാഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചത്.
നായയെ മറ്റം അന്നമ്മ കേസിലെ കുറ്റപത്രമാണ് താമരശേരി ഒന്നാം ക്ലാസ് ജുകൊല്ലാന്‍ ഉപയോഗിക്കുന്ന വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി അന്നമ്മയ്ക്ക് നല്‍കി കൊലപ്പെടുത്തിയെന്നു റൂറല്‍ എസ്പി കെ.ജി. സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേസില്‍ ജോളി മാത്രമാണ് പ്രതി. 129 സാക്ഷികളെയാണു കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2002 ഓഗസ്റ്റ് 22ന് അന്നമ്മ തോമസിനെ കൊലപ്പെടുത്തിയാണ് ജോളി കൂടത്തായി കൊലപാതക പരമ്പര ആരംഭിക്കുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ അമ്മയാണ് അന്നമ്മ. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു പറഞ്ഞിരുന്ന കള്ളം പുറത്തുവരുമെന്ന ഭയമാണു കൊലപാതകത്തിലേക്കു നയിച്ചത്. എംകോം പഠനം പൂര്‍ത്തിയാക്കിയെന്നായിരുന്നു ജോളി അന്നമ്മയെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. തുടര്‍ന്ന് ബിഎഡ് കോഴ്‌സ് പാസായാല്‍ അധ്യാപികയായി ജോലി ലഭിക്കുമെന്ന് ഉപദേശിച്ച അന്നമ്മ ജോളിയെ നിര്‍ബന്ധിച്ചു കോഴ്‌സിന് അയച്ചു.
അന്നമ്മയെ കബളിപ്പിക്കാനായി ജോളി പാലായില്‍ താമസിച്ചു. അവിടെ ബിഎഡ് പഠിക്കുകയാണെന്നു ജോളി അന്നമ്മയെ വിശ്വസിപ്പിച്ചു. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു അന്നമ്മ കൂടുതല്‍ അന്വേഷിക്കുമെന്ന ഘട്ടത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അന്നമ്മയെ കൊലപ്പെടുത്താന്‍ ജോളിക്ക് ഡോഗ്കില്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കേസിലെ സാക്ഷികളാണ്. രണ്ടുഡോക്ടര്‍മാര്‍ക്കു പുറമേ മൂന്ന് അറ്റന്‍ഡര്‍മാരെയും സാക്ഷികളാക്കിയിട്ടുണ്ട്. അന്നമ്മയെ കൊലപ്പെടുത്താന്‍ മാത്രമാണ് ജോളി സയനൈഡ് ഉപയോഗിക്കാതിരുന്നത്.
വടകര ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചത്. ഡോഗ്കില്‍ രാത്രിയിലാണ് ജോളി ആട്ടിന്‍ സൂപ്പില്‍ ഒഴിച്ച് ഇളക്കി വച്ചത്. പിറ്റേന്ന് രാവിലെ സൂപ്പ് കഴിച്ച അന്നമ്മ കുഴഞ്ഞു വീഴുകയായിരുന്നു.
ചില പത്രവാര്‍ത്തകളില്‍ നിന്നാണ് ഡോഗ് കില്‍ എന്ന വിഷത്തെക്കുറിച്ച് ജോളി മനസിലാക്കിയത്. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍നിന്നാണ് അസുഖമുള്ള നായയെ കൊല്ലാനാണെന്ന് പറഞ്ഞ് മരുന്ന് കുറിപ്പടി ജോളി വാങ്ങുന്നത്. ഡോഗ് കില്‍ വാങ്ങിയ മെഡിക്കല്‍ ഷോപ്പിന്റെ വിശദാംശങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകളും മറ്റ് തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍