പൗരത്വ നിയമം പരാമര്‍ശിച്ച് ബജറ്റ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം. കേന്ദ്രസര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. പൗരത്വനിയമവും പൗരത്വ രജിസ്റ്ററും സൃഷ്ടിക്കുന്ന ആശങ്ക വാക്കുകള്‍ക്കതീതമാണ്. ഈ ഭീഷണി വകവച്ചുകൊടുക്കാനാവില്ല. യുവതലമുറയുടെ പ്രതിഷേധത്തിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നിലനില്‍പ്പിന് ഭീഷണി നേരിടുമ്പോള്‍ കേരളം മാതൃകയായി. പൗരത്വനിയമത്തിനെതിരായ ഒരുമയെ മറ്റ് സംസ്ഥാനങ്ങള്‍ വിസ്മയത്തോടെ കണ്ടെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. വായ്പ എടുക്കാനുള്ള തുകയില്‍ വലിയ വെട്ടിച്ചുരുക്കാണ് ഉണ്ടായത്. കേന്ദ്രവിഹിതവും വെട്ടിക്കുറച്ചെന്നും ധനമന്ത്രി ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍