വെളിച്ചെണ്ണയില്‍ മായം വ്യാപകം; ശര്‍ക്കരയ്ക്ക് നിറം നല്‍കാന്‍ രാസവസ്തു

 കോഴിക്കോട്; വെളിച്ചെണ്ണയില്‍ മായം ചേര്‍ത്ത് വില്‍ക്കുന്നത് സംസ്ഥാനത്ത് തുടരുന്നു. തട്ടിപ്പിനായി ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വസ്തതയുള്ള ബ്രാന്‍ഡ് നെയിം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന ശര്‍ക്കരയിലും ആരോഗ്യത്തിന് ഹാനികരമായ നിറങ്ങള്‍ ചേര്‍ക്കുന്നതായും പരിശോധനയില്‍ വ്യക്തമായി.വെളിച്ചെണ്ണയില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിയ 42 ബ്രാന്‍ഡുകള്‍ നിരോധിച്ചു കൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ടാഴ്ച മുമ്പ് നടപടിയെടുത്തിരുന്നു. വെളിച്ചെണ്ണയില്‍ ഗുണനിലവാരമില്ലാത്ത മറ്റ് എണ്ണകള്‍ കൂട്ടി കലര്‍ത്തി വില്‍ക്കുന്നതാണ് പ്രധന തട്ടിപ്പ്. ഇതിനൊപ്പം ഗുണനിലവാരമില്ലാത്ത കൊപ്രയും വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.വെളിച്ചെണ്ണയില്‍ ഗുണനിലവാരമില്ലാത്തതാണ് പ്രധാന കണ്ടെത്തലെങ്കില്‍ ശര്‍ക്കരിയിലേക്ക് എത്തുമ്പോള്‍ ആരോഗ്യത്തിന് ഹാനികരമായ റോഡമിന്‍ ബിയുടെ സാന്നിധ്യമാണ് പ്രശ്‌നം. നിറം ലഭിക്കുന്നതിനാണ് റോഡമിന്‍ ബി ഉപയോഗിക്കുന്നത്. ഇത് തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്കോ കച്ചവടക്കാര്‍ക്കോ കഴിയില്ലെന്നതും വെല്ലുവിളിയാണ്. ലാബില്‍ പരിശോധിച്ചാല്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം.ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ന്യൂഡല്‍ഹി: ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്ന് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഗതാഗത നിരോധനം വ്യക്തമായ പഠനം ഇല്ലാതെയാണെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഗതാഗത നിരോധനം മലബാര്‍ മേഖലയിലേക്കുള്ള ചരക്ക് നീക്കത്തെ ഗുരുതരമായി ബാധിച്ചുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക നിര്‍ദേശിക്കുന്ന ബദല്‍ പാത പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ബദല്‍ പാതയ്ക്ക് വേണ്ടി വനഭൂമിയും കൃഷി ഭൂമിയും നശിപ്പിക്കേണ്ടിവരും. ദേശീയപാത 766ല്‍ ഗതാഗത നിരോധനത്തിന് പറഞ്ഞ കാരണങ്ങള്‍ ബദല്‍ പാതയ്ക്കും ബാധകമാണ് എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.അതിനാല്‍ ബന്ദിപ്പൂര്‍ കടുവ മേഖലയിലെ രാത്രി യാത്ര നിരോധനം ഇനിയും തുടരാന്‍ പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതിയില്‍ നല്‍കിയ അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിര്‍ദിഷ്ട മാനന്തവാടി ഗോണിക്കുപ്പ മൈസൂര്‍ ബദല്‍പാതയെയും സര്‍ക്കാര്‍ എതിര്‍ത്തു.ബദല്‍ പാത കടന്നു പോകേണ്ടത് പരിസ്ഥിതി ദുര്‍ബല പ്രദേശത്തു കൂടിയാണ്. കര്‍ണാടക ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെട്ട ഉദ്യോഗസ്ഥ സംഘമാണ് ബദല്‍ പാത ശിപാര്‍ശ ചെയ്തത്. അതിനാല്‍ മാനന്തവാടി ഗോണിക്കുപ്പ മൈസൂര്‍ പാത അംഗീകരിക്കാനാകില്ല എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍