മോട്ടോര്‍ വാഹന ഓഫീസുകള്‍ പേപ്പര്‍ലെസായി ഇടപാടുകളെല്ലാം ഓണ്‍ലൈനില്‍

തിരുവന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ പേപ്പര്‍ലെസ് മോട്ടോര്‍ വാഹന ഓഫീസുകള്‍ ഇതു സംബന്ധിച്ച് ട്രാന്‍.കമ്മിഷണറുടെ സര്‍ക്കുലര്‍ എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലും എത്തിയതിനാല്‍ ഈ ആഴ്ച മുതല്‍ പേപ്പര്‍ലെസ് സംവിധാനം നടപ്പാകും. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും ഉണ്ടെങ്കില്‍ ആര്‍.ടി.ഓഫീസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ വീട്ടിലിരുന്നും ചെയ്യാന്‍ കഴിയുന്നവിധം നേരത്തേതന്നെ മോട്ടോര്‍ വാഹന വകുപ്പ് ഹൈടെക് ആയി മാറിയിരുന്നു.ഈ സംവിധാനത്തില്‍ പണം അടയ്ക്കാനും അപേക്ഷ നല്‍കാനും കഴിഞ്ഞിരുന്നുവെങ്കിലും ബന്ധപ്പെട്ട ഫയലുകളുമായി ഓഫീസുകള്‍ കയറി ഇറങ്ങണമായിരുന്നു. ഇനി അതുവേണ്ട. ഓഫീസുകളില്‍ പേപ്പര്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയും മാറും. വെബ് അധിഷ്ഠിത സോഫ്റ്റ് വെയറായ പരിവാഹനിലേക്ക് പൂര്‍ണമായും മോട്ടോര്‍ വാഹന വകുപ്പ് മാറിയതിനെ തുടര്‍ന്നാണ് പുതിയ പരിഷ്‌കാരം.ഡ്രൈവിംഗ് ലൈസന്‍സിനോ വാഹന രജിസ്‌ട്രേഷനോ അപേക്ഷ നല്‍കുമ്പോള്‍ ഉടമ പേപ്പര്‍ ഫയല്‍ ഹാജരാക്കേണ്ടതില്ല. പരിവാഹനില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ ഫയല്‍ ഓഫീസ് രേഖയായി പരിഗണിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, വാഹനങ്ങളുടെ കണ്‍വേര്‍ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയ സേവനങ്ങക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രം മതിയാകും. ലൈസന്‍സിന്റെ പര്‍ട്ടിക്കുലേഴ്‌സ്, വാഹന പര്‍ട്ടിക്കുലേഴ്‌സ്, വാഹന നികുതി ഒടുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഓഫീസില്‍ നിന്നുള്ള സേവനം ആവശ്യമില്ല.പുതിയ ലൈസന്‍സിനോ അധിക ക്‌ളാസ് ചേര്‍ക്കുന്നതിനോ ആയ അപേക്ഷകളില്‍ ടെസ്റ്റ് ഷീറ്റില്‍ (ഡി.എല്‍.സി) മാത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിസള്‍ട്ട് എഴുതേണ്ടതും ആ റിസള്‍ട്ട് അതാത് ദിവസം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തേണ്ടതുമാണ്. റിസള്‍ട്ട് എഴുതിയ ഫോറം ഓഫീസില്‍ തീയതി അനുസരിച്ച് റിക്കോര്‍ഡ് റൂമില്‍ സൂക്ഷിക്കും. പരിഗണിക്കുബോള്‍ ഡിജിറ്റല്‍ ആയി ലഭ്യമായിരിക്കുന്ന രേഖകള്‍ പേപ്പര്‍ ഫോമില്‍ വാങ്ങേണ്ടതില്ലെങ്കിലും വാഹനങ്ങളുടെ ചേസിസ് പ്രിന്റോടുകൂടിയ ഡീലറുടെ ഇന്‍സ്പക്ഷന്‍ സര്‍ട്ടിഫിക്കറ്റും അളവ് സര്‍ട്ടിഫിക്കറ്റും ഓഫീസ് റിക്കോര്‍ഡ് റൂമില്‍ സൂക്ഷിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍