പ്രണവ് നായകനാകുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ പാട്ട്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി പാട്ട് പാടി പൃഥ്വിരാജ്. പൃഥ്വി പാട്ട് പാടുന്നതിന്റെ ചിത്രം വിനീത് ശ്രീനിവാസന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുമുണ്ട്.
ഹൃദയം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. 40 വര്‍ഷങ്ങള്‍ക്ക് ശേഷം മെറിലാന്‍ഡ് നിര്‍മാണ മേഖലയിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിര്‍മിക്കുന്നത്.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. ഓണം റിലീസായി സിനിമ തീയറ്ററുകളിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍