സിഎജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി

 തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ പോലീസിനെതിരായ പരാമര്‍ശങ്ങള്‍ തള്ളി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത. തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ല. രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണ് സിഎജി കണ്ടെത്തിയതെന്നും ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോട്ടില്‍ പറയുന്നു.വെടിക്കോപ്പുകളുടെ കണക്ക് സൂക്ഷിക്കുന്നതില്‍ 1994 മുതല്‍ പിഴവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടേയും വിവരം കമ്പ്യൂട്ടറൈസ്ഡ് ചെയ്യുമെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. സിഎജി റിപ്പോര്‍ട്ട് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന പ്രതിപക്ഷാവശ്യം തള്ളിയാണ് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്. സിഎജി റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത് തോക്കും തിരകളും കാണാതായതും പോലീസ് നവീകരണ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമാണ്. ഇക്കാര്യത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ നടപടി ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍