ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് അത്തരം ചര്‍ച്ചകള്‍ ഇല്ല. വലിയ പ്രഖ്യാപനങ്ങള്‍ പിന്നീടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇന്ത്യ സന്ദര്‍ശനം നിലവിലെ വ്യാപാര ബന്ധത്തില്‍ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി താന്‍ കാത്തിരിക്കുകയാണ്. നരേന്ദ്ര മോദിയെ തനിക്ക് ഒരുപാടിഷ്ടമാണെന്നും ഗുജറാത്തില്‍ 70 ലക്ഷത്തോളം ആളുകള്‍ തന്നെ സ്വീകരിക്കാനുണ്ടാവുമെന്ന് മോദി പറഞ്ഞു. അതില്‍ താന്‍ അവേശഭരിതനാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 24, 25 തീയതികളിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍