അഡ്വ. പി. ശങ്കരന് അന്ത്യാഞ്ജലി

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന് അന്ത്യാഞ്ജലി. മൃതദേഹം ഇന്ന് കരിക്കാംകുളത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ് ഡിസിസി ഓഫീസിലും പൊതുദര്‍ശനം. സംസ്‌കാരം നാളെ രാവിലെ പേരാമ്പ്ര കടിയങ്ങാട്ടുളള തറവാട്ടു വളപ്പില്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവര്‍ത്തകരും സമൂഹത്തിന്റെ നാ നാ തുറകളിലുള്ളവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ ശങ്കരന്‍ ഏറെക്കാലമായി സിവില്‍ സ്റ്റേഷന് സമീപത്തെ കരിക്കാംകുളത്തെ രാജീവം വസതിയിലായിരുന്നു താമസം. 2001ല്‍ കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പെട്ടു. എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1998ല്‍ കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പത്തുവര്‍ഷം കോഴിക്കോട് ഡിസിസി പ്രസിഡന്റായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2001ല്‍ കൊയിലാണ്ടിയില്‍ സിറ്റിംഗ് എംഎല്‍എ പി. വിശ്വനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. കോണ്‍ഗ്രസിലെ വിഭാഗീയതയെ തുടര്‍ന്ന് മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവച്ചു. കെ.കരുണാകരനൊപ്പം ഡിഐസിയില്‍ ചേര്‍ന്നു. പിന്നീട് കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. സ്വാതന്ത്രസമര സേനാനി പുതിയോട്ടില്‍ കേളുനായരുടെയും മാക്കം അമ്മയുടെയും മകനാണ്. ഭാര്യ:വി. സുധ(റിട്ട പ്രിന്‍സിപ്പല്‍ ആര്‍ട്ട്‌സ് കോളേജ്)മക്കള്‍: ഇന്ദു,പ്രിയ (ഇരുവരും അമേരിക്ക) രാജീവ്(എന്‍ജിനീയര്‍ ദുബായ്), മരുമക്കള്‍ :രാജീവ്, ദീപക് (ഇരുവരും അമേരിക്ക) ,ദീപ്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍