പാചക വാതക വില അടുത്ത മാസം കുറഞ്ഞേക്കുമെന്ന് കേന്ദ്രമന്ത്രി

റായ്പൂര്‍: പാചക വാതക വില അടുത്ത മാസം കുറഞ്ഞേക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പാചക വാതക വില മാസം തോറും വര്‍ധിക്കുന്നത് ശരിയല്ല. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ഇന്ത്യയില്‍ പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. ശൈത്യകാലത്ത് പാചക വാതകത്തിന്റെ ഉപഭോഗം വര്‍ധിക്കും. അടുത്ത മാസം അതുണ്ടാവില്ല. അതുകൊണ്ട് വില കുറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 144.50 രൂപയാണ് കഴിഞ്ഞ ആഴ്ച സിലിണ്ടറിന് വില വര്‍ധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍