ഐസൊലേഷന്‍ ക്യാമ്പില്‍ പാട്ടുപാടിയും നൃത്തം ചെയ്തും യുവാക്കള്‍

ന്യൂഡല്‍ഹി: പാട്ടുപാടിയും നൃത്തം ചെയ്തും കൊറോണ വൈറസിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച് യുവാക്കളുടെ സംഘം. ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച് ഡല്‍ഹിക്ക് അടുത്തുള്ള മാനേസറില്‍ സജ്ജമാക്കിയ പ്രത്യേക ക്യാമ്പിലാണ് യുവാക്കള്‍ പാട്ടുപാടിയും നൃത്തം ചെയ്തും സമയം ചെലവഴിക്കുന്നത്. മാസ്‌ക് ധരിച്ച് നൃത്തം ചെയ്യുന്ന യുവാക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഹരിയാന മാനേസറില്‍ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പില്‍ 300 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. മറ്റുള്ള ആളുകളുമായി ഇടപഴകാന്‍ കഴിയാത്ത രീതിയില്‍ വിവിധ സെക്ടറുകളായി തിരിച്ചാണ് പാര്‍പ്പിച്ചിരിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുമ്പോഴും കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതി മനസിനെ തളര്‍ത്താതെ വിദ്യാര്‍ഥികള്‍ കണ്ടെ ത്തിയ മാര്‍ഗമാണ് ക്യാമ്പിനകത്തെ പാട്ടും നൃത്തവും. കൊറോണ വൈറസ് ഹരിയാന്‍വി ഈണത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നു. ഇന്ത്യന്‍ സൈന്യം നിര്‍മിച്ച ഹരിയാനയിലെ മാനേസറിലുള്ള കൊറോണ വൈറസ് ഐസൊലേഷന്‍ ക്യാമ്പില്‍ ചൈനയില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ച ഉത്സാഹികളായ ഇന്ത്യന്‍ വിദ്യാര്‍ഥികളെ കണ്ട തില്‍ സന്തോഷമുണ്ട് ബിജെപി പ്രവര്‍ത്തകനായ മുന്‍ മേജര്‍ സുരേന്ദ്ര പൂന വീഡിയോ പങ്കുവെച്ചു കൊണ്ടു ട്വിറ്ററില്‍ കുറിച്ചു. എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ അടക്കമുള്ള നിരവധി ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍