സകരിയയുടെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍

 നായകന്‍ വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടിയ സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് സംവിധായകന്‍ സകരിയ. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത്, ഷറഫുദ്ദീന്‍, ഗ്രെയിസ് ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഹലാല്‍ ലവ് സ്റ്റോറി വരുന്ന വിഷുവിനാണ് പ്രേക്ഷകരിലെത്തുന്നത്. ആഷിഖ് അബു, ജെസ്‌ന അഷിം, ഹര്‍ഷദ് അലി എന്നിവര്‍ നിര്‍മിക്കുന്ന ഹലാല്‍ ലവ് സ്റ്റോറിക്ക് ശേഷം സകരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.ഫഹദ് ഫാസിലിനെ നായകനായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ മറ്റൊരാളായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യമായാണ് സകരിയ മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍