ടിവി കാണുന്നത് വിലക്കി: മാതാപിതാക്കളെ കുത്തിവീഴ്ത്തി മകന്‍

തിരുവനന്തപുരം: ടിവി കാണുന്നത് വിലക്കിയതിലുള്ള വൈരാഗ്യത്താല്‍ മകന്‍ പിതാവിനെയും മാതാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയന്‍ (60), ഭാര്യ ശോഭ (57) എന്നിവര്‍ക്കാണ് മകന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരുടെയും വയറിനും നെഞ്ചിനും കൈകള്‍ക്കും സാരമായി പരിക്കുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ അനൂപ് (36) തമ്പാനൂര്‍ പോലീസിന്റെ പിടിയിലായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍