ചൈനീസ് എം.ബി.ബി.എസ്: ഡോക്ടര്‍ സ്വപ്‌നത്തിനുമേല്‍ കരിനിഴലായി കൊറോണ

തൃശൂര്‍: ഡോക്ടറാകാന്‍ ചൈനയിലേക്ക് പറക്കുന്ന വിദ്യാര്‍ത്ഥികളുടെ മോഹത്തിനു കൊറോണ ഭീഷണി .ഇനി എന്ന് പഠനം തുടരാനാകുമെന്ന് അറിയാതെ ആശങ്കയിലാണ് രക്ഷിതാക്കളും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളും. ക്ലാസുകള്‍ മുടങ്ങിയാല്‍ ഡോക്ടറെന്ന സ്വപ്‌നത്തിനുമേല്‍ കരിനിഴല്‍ വീഴും. ചൈനയില്‍ പഠിക്കാന്‍ പതിനായിരങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുളള ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ്‌സ് എക്‌സാമിനേഷന്‍ ജയിക്കുന്നത് വെറും 1020 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം. തിയറിയും പ്രാക്ടിക്കലും താരതമ്യേന ലളിതമായതിനാല്‍ ഇന്ത്യയിലെ കടുപ്പമേറിയ യോഗ്യതാ പരീക്ഷ ജയിക്കണമെങ്കില്‍ പണി പതിനെട്ടും പയറ്റണം. നാഷണല്‍ ബോര്‍ഡ് ഒഫ് എക്‌സാമിനേഷന്‍ ആണ് ഈ പരീക്ഷ നടത്തുന്നത്. പരീക്ഷ ആവര്‍ത്തിച്ച് എഴുതിയും സമാന്തര പഠനത്തിലൂടെയുമാണ് പലരും യോഗ്യതാ പരീക്ഷ ജയിക്കുന്നത്. ജയിച്ചാലും ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ പ്രാക്ടീസ് ചെയ്യാനുളള പ്രാപ്തി പലപ്പോഴും ഉണ്ടാകാറില്ല. ചെലവ് കുറവായതിനാല്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തുന്ന രാജ്യമാണ് ചൈന. ഇതില്‍ 80 ശതമാനവുംഎം.ബി.ബി.എസിന് എത്തുന്നവരാണ്. എം.ബി.ബി.എസ് നേടാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും എത്തുന്നത് ചൈനയിലാണ്. ഏജന്‍സികള്‍ വഴിയാണ് ഇവര്‍ എത്തുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജന്‍സികള്‍ നിലവാരം കുറഞ്ഞ കോളേജില്‍ പ്രവേശനം നല്‍കാറുണ്ടെന്നാണ് കരിയര്‍ കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍