ആധാര്‍ ഉണ്ടോ പാന്‍ കാര്‍ഡ് ഉടന്‍

തിരുവനന്തപുരം: ആദായ നികുതി വകുപ്പിന്റെ പാന്‍ കാര്‍ഡിന് (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) ഇനി അലയേണ്ട. ആധാര്‍ കൈവശമുണ്ടെങ്കില്‍ പത്ത് മിനിട്ടിനകം റെഡി.പ്രായപൂര്‍ത്തിയായിരിക്കണം. മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കണം. മറ്റ് രേഖകളോ ഫീസോ വേണ്ട..ഒരു പാന്‍ കാര്‍ഡുള്ളവരും ,ആധാര്‍ ഏതെങ്കിലും പാനുമായി ലിങ്ക് ചെയ്തവരും ഇതിന് തുനിയരുത്. ഒരാള്‍ക്ക് ഒന്നിലധികം പാന്‍ കാര്‍ഡ് ആദായ നികുതി നിയമ പ്രകാരം 10,000 രൂപ വരെ പിഴയടയ്‌ക്കേണ്ട കുറ്റമാണ്. ആദായ നികുതി വകുപ്പിന്റെ ംംം.ശിരീാലമേഃശിറശമലളശഹശിഴ.ഴീ്.ശി. എന്ന ഇഫയലിംഗ് വൈബ് സൈറ്റില്‍ പോവുക. ഇന്‍സ്റ്റന്റ് പാന്‍ ത്രൂ ആധാര്‍ എന്ന ലിങ്കില്‍ അമര്‍ത്തുക. ഗെറ്റ് എ ന്യൂ പാന്‍ എന്നി ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ നമ്പര്‍ നല്‍കുക. ആധാറുമായി ലിങ്ക് ചെയ്ത ഫോണിലേക്ക് ഒ.ടി.പി വരും. വെബ് പേജില്‍ ഒ.ടി.പി നമ്പര്‍ നല്‍കുക. 15 അക്ക അക്‌നോളജ്‌മെന്റ് നമ്പര്‍ ലഭിക്കും. ചെക് സ്റ്റാറ്റസ് ഒഫ് പാന്‍ എന്ന ലിങ്കില്‍ പോകുക. ആധാര്‍ നമ്പര്‍ നല്‍കിയാല്‍ പാന്‍ ആയോ എന്നറിയാം.ഇപാന്‍ പി.ഡി.എഫായാല്‍ ഡൗണ്‍ ലോഡ് ചെയ്‌തെടുക്കാം.ആധാറിന് അപേക്ഷിച്ചപ്പോള്‍ ഇമെയില്‍ ഐ.ഡി നല്‍കിയിട്ടുണ്ടെങ്കില്‍ ഈ മെയിലിലും പാന്‍ കാര്‍ഡെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍