പോലീസിന്റെ തോക്കുകള്‍ നഷ്ടപ്പെട്ടില്ലെന്ന് ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: തോക്കുകള്‍ നഷ്ടപ്പെട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. 647 തോക്കുകള്‍ ഇവിടെയുണ്ട്. 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും തച്ചങ്കരി പറഞ്ഞു.പൊലീസിന്റെ തോക്കുകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു അദ്ദേഹം . എസ്.എ.പി ക്യാമ്പിലെ ഇന്‍സാസ് റൈഫിളുകള്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചാണ് പരിശോധന നടത്തിയത്. പൊലീസ് വകുപ്പിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയുളള സിഎജി റിപ്പോര്‍ട്ടിലാണ് തോക്കുകള്‍ കാണാതായ സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. എസ്എപി ക്യാമ്പിലെ 25 ഇന്‍സാസ് റൈഫിളുകള്‍ കാണാനില്ലെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും തോക്കുകള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍