നിയമസഭാ സമ്മേളനം മാര്‍ച്ച് മൂന്നു മുതല്‍

തിരുവനന്തപുരം: സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നതിനായുള്ള നിയമസഭാ സമ്മേളനം മാര്‍ച്ച് മൂന്നിന് ആരംഭിക്കാന്‍ ധാരണ. 19നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ അന്തിമ തീരുമാനമെടുക്കും. ഇന്നലെ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നെങ്കിലും വിവിധ ഓര്‍ഡിനന്‍സുകള്‍ പുനര്‍വിജ്ഞാപനം ചെയ്യാനുള്ള തീരുമാനമാണുണ്ടായത്. ഇനി മാര്‍ച്ച് ആദ്യം മാത്രം നിയമസഭാസമ്മേളനം ആരംഭിക്കുന്നതിനാല്‍ നിലവില്‍ ഇല്ലാതായ ഓര്‍ഡിനന്‍സുകള്‍ പുനര്‍വിജ്ഞാപനം ചെയ്തില്ലെങ്കില്‍ നിയമസാധുത ലഭിക്കില്ല. മാര്‍ച്ച് മൂന്നിന് ആരംഭിച്ച് ഏപ്രില്‍ രണ്ടാംവാരം വരെ നീളുന്ന തരത്തിലാകും അടുത്ത സഭാസമ്മേളനം ചേരാന്‍ ധാരണയായിട്ടുള്ളത്. വിവിധ വകുപ്പുകളിലുള്ള ധനാഭ്യര്‍ഥനകള്‍ക്ക് മാത്രമായി 13 ദിവസം വേണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍