സിക്ക് വിരുദ്ധ കലാപം: സജ്ജന്‍കുമാറിന് ഇടക്കാല ജാമ്യമില്ല

ന്യൂഡല്‍ഹി: സിക്ക് വിരുദ്ധ കലാപത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷയനുഭവിക്കുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സജ്ജന്‍കുമാറിന് ഇടക്കാല ജാമ്യമില്ല. ജാമ്യാപേക്ഷ അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കില്ല. ഹര്‍ജി സുപ്രീംകോടതിയുടെ വെക്കേഷന്‍ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി.ആര്‍. ഗവായി, സൂര്യകാന്ത് എന്നിവര്‍ വ്യക്തമാക്കി. ശബരിമല ഉള്‍പ്പെടെയുള്ള വിശ്വാസ വിഷയങ്ങളുമായി ബന്ധപ്പെട്ട വിശാലബെഞ്ചിലെ വാദം കഴിഞ്ഞശേഷം സജ്ജന്‍കുമാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് എയിംസിലെ റിപ്പോര്‍ട്ട് പരിശോധിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം ഡല്‍ഹിയില്‍ അരങ്ങേറിയ സിക്ക് വിരുദ്ധ കലാപത്തിനിടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലാണ് ഡല്‍ഹി ഹൈക്കോടതി സജ്ജന്‍കുമാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സംശയത്തിന്റെ ആനുകൂല്യം നല്‍കി സജ്ജന്‍കുമാറിനെ വെറുതേവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയാണിത്. സിക്ക് കലാപത്തില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസിന്റെ ആദ്യ പ്രധാന നേതാവാണ് സജ്ജന്‍കുമാര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍