പ്രവാസികള്‍ക്കെതിരെ കടുത്ത നടപടികളുമായി യു.എ.ഇ, ചെറിയ തുക തട്ടിയാല്‍പ്പോലും ശിക്ഷ ഉറപ്പ്, ഇന്ത്യയിലേക്ക് കടന്ന് കളഞ്ഞാലും രക്ഷയില്ല

ദുബായ്: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി യു.എ.ഇ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 50,000 കോടിയിലധികം രൂപ ക്രഡിറ്റ് കാര്‍ഡ് വഴിയും,വായ്പയെടുത്തും വെട്ടിച്ചാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രവാസികള്‍ കടന്നുകളഞ്ഞത്. ഇത് യു.എ.ഇയെ സംബന്ധിച്ച് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞമാസം സാമ്പത്തിക ഇടപാടുകളില്‍ യു.എ.ഇ. സിവില്‍ കോടതികളിലെ വിധികള്‍ രാജ്യത്തെ ജില്ലാ കോടതിവിധിക്കു തുല്യമാക്കിയ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിലൂടെ പണം തിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു യു.എ.ഇ. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതേസമയം, വായ്പയെടുത്ത് ഇന്ത്യയിലേക്ക് മുങ്ങുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് യു.എ.ഇ. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളിലേക്കാണ് യു.എ.ഇ നീങ്ങുന്നത്.
പണ്ടൊക്കെ ചെറിയ തുക വായ്പയെടുത്ത് മുങ്ങിയവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇനിമുതല്‍ അത്തരക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യു.എ.ഇയിലെ സിവില്‍ കോടതി വിധികള്‍ ഇന്ത്യയില്‍ ജില്ല കോടതികള്‍ വഴി നടപ്പാക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം പുറത്ത് വന്നതോടെ ഇനി നടപടികള്‍ എളുപ്പമാണ്. യു.എ.ഇയില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്.
വായ്പയെടുത്ത് മുങ്ങിയതില്‍ 70 ശതമാനത്തിലധികവും വന്‍ ബിസിനസ് സ്ഥാപനങ്ങളാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്. 20 ശതമാനത്തിലധികം വ്യക്തി വായ്പകളും, ക്രഡിറ്റ് കാര്‍ഡും, വാഹന വായ്പയുമാണ്. 2017ല്‍
യു.എ.ഇ. ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പത്തോത് 7.5 ശതമാനമായി കൂടിയിരുന്നു. ഇത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍