റെന്റ് എ കാര്‍ സംവിധാനവുമായി റെയില്‍വെ

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴിലെ നാല് റെയില്‍വേ സ്റ്റേഷനുകളില്‍ റെന്റ് എ കാര്‍ സംവിധാനം ആരംഭിച്ചു. ട്രെയിനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഈ സ്റ്റേഷനുകളില്‍ നിന്ന് കാര്‍ വാടകയ്‌ക്കെടുത്ത് സ്വയം ഡ്രൈവ് ചെയ്ത് പോകുവാന്‍ കഴിയും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, തൃശൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇന്നലെ രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഐആര്‍ടിഎസ് സ്റ്റേഷന്‍ ഡയറക്ടര്‍ അജയ് കൗശിക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ വാടകയ്‌ക്കെടുക്കുന്‌പോള്‍ ബുക്കിംഗും പണമിടമാപാടും ഓണ്‍ലൈനായി നടത്താം. ഒരു സ്റ്റേഷനില്‍ നിന്നും എടുക്കുന്ന കാര്‍ പദ്ധതി നടക്കുന്ന നാല് സ്റ്റേഷനുകളില്‍ എവിടെയെങ്കിലും തിരികെ എത്തിച്ചാല്‍ മതി. ഇന്‍ഡസ് ഗോ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍