ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് യുഎഇയുടെ ആദരം; ഗോള്‍ഡന്‍ വീസ സമ്മാനിച്ചു

 അബുദാബി: ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കി. മറ്റ് ആറു കായിക താരങ്ങള്‍ക്കൊപ്പമാണു ക്രിസ്റ്റ്യാനോയ്ക്കു ഗോള്‍ഡന്‍ കാര്‍ഡ് റെസിഡന്‍സി വീസ സമ്മാനിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രിസ്റ്റ്യാനോ സ്ഥിരമായി ദുബായിയില്‍ എത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീസ നല്‍കിയത്. ഈയടുത്ത് അവധി ആഘോഷിക്കാനായി ക്രിസ്റ്റ്യാനോ ദുബായിയില്‍ എത്തിയപ്പോള്‍ വീസ കൈമാറിയതായാണു റിപ്പോര്‍ട്ട്. അന്താരാഷ്ട്ര കായിക താരങ്ങളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമായാണ് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വീസ നീക്കം. കായികതാരങ്ങള്‍, ബിസിനസുകാര്‍, ശാസ്ത്രജ്ഞര്‍, പഠനമികവ് പുലര്‍ത്തുന്ന കുട്ടികള്‍ തുടങ്ങിയവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. പത്തു വര്‍ഷമാണ് വീസയുടെ കാലാവധി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍