മോദി കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തി; മറുപടിയുമായി പിണറായി

തിരുവനന്തപുരം: പൗരത്വ നിയമ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ തന്റെ പ്രസ്താവന പാര്‍ലമെന്റില്‍ ഉപയോഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മോദിയുടെ പരാമര്‍ശം കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പിണറായി പറഞ്ഞു. പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം വാസ്തവ വിരുദ്ധമാണ്. കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്. എന്നാല്‍ ചില സമരങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറ്റം ഉണ്ടെന്ന പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍