യോഗി ആദിത്യനാഥിന് നേരെ ഭീകരാക്രമണത്തിന് സാധ്യത: മുന്നറിയിപ്പുമായി യുപി പോലീസ്

 ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഗോരഖ്‌നാഥ് ക്ഷേത്ര സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെ എത്തി ഭീകരര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ഇതേക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ രഹസ്യ വിവരം കൈമാറിയെന്നും യുപി പോലീസ് പറഞ്ഞു. ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് ശക്തിപ്പെടുത്തി. യോഗി പങ്കെടുക്കുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോട്ടോ പതിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് യുപി പോലീസ്. മുഖ്യമന്ത്രി എത്തുന്ന ഗോരഖ്പുരിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍