നെടുമ്പാശേരിയില്‍ രണ്ടു യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടിച്ചു

നെടുമ്പാശേരി: ക്വാലാലംപൂര്‍, ദുബായി എന്നിവടങ്ങളില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും കസ്റ്റംസ് സ്വര്‍ണം പിടിച്ചു. പുലര്‍ച്ചെ ഒന്നോടെ ക്വാലാലംപൂരില്‍നിന്നും കൊച്ചിയിലെത്തിയ ചെന്നൈ മണ്ണയില ഹാര്‍ബറില്‍ ആബിദ ബാനുവില്‍ നിന്ന് 356 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 18 ലക്ഷം രൂപ വിലവരും. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദുബായിയില്‍ നിന്നും പുലര്‍ച്ചെ 5.30 ഓടെ എത്തിയ മലപ്പുറം വള്ളിയാങ്കുളം തെക്കോട്ടുവീട്ടില്‍ ജാബിറില്‍ നിന്നു 174 ഗ്രാം സ്വര്‍ണം പിടിച്ചു. സ്വര്‍ണം മാലയാക്കി ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍