ധര്‍മ്മജനൊപ്പം മകളും

ധര്‍മജന്‍ ബോള്‍ഗാട്ടിക്കൊപ്പം മകള്‍ വേദയും അഭിനയിക്കുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന സിനിമയിലാണ് അച്ഛനും മകളും ഒന്നിച്ച് അഭിനയിക്കുന്നത്. അനൂപ് മേനോനാണ് സിനിമയിലെ നായകന്‍. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കഥാപാത്രത്തെയാണ് സിനിമയില്‍ ധര്‍മജന്‍ അവതരിപ്പിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയില്‍ വേദ അഭിനയിച്ചിരുന്നു. ഷീലു ഏബ്രഹാം, സെന്തില്‍ കൃഷ്ണ എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബാം ഫിലിംസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍